
Article by FOOTEM
ചാമ്പ്യൻഷിപ്പ് സീസൺ അവസാനിച്ചതോടെ റെക്സാം ഫുട്ബോൾ ക്ലബ്ബിന്റെ പ്രകടനത്തിൽ അഭിമാനം രേഖപ്പെടുത്തി കാനഡക്കാരനും ലോകപ്രശസ്ത നടനുമായ റയാൻ റെയ്നോൾഡ്സ്.
ലീഗിന്റെ അവസാന റൗണ്ടിൽ മിഡിൽസ്ബ്രോയുമായി നടന്ന മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. ഇതോടെ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബിന് പ്രൊമോഷൻ പ്ലേ-ഓഫ് സാധ്യതകൾ നഷ്ടമായി.
“ഇന്നത്തെ ഫലം നിരാശപ്പെടുത്തുന്നതാണെങ്കിലും ഈ സീസണിലെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നമ്മൾ വലിയൊരു ദൂരം പിന്നിട്ടു. ക്ലബ്ബിന്റെ 150 വർഷത്തിലേറെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഫലമാണിത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എങ്കിലും ഇപ്പോൾ നമുക്ക് അഭിമാനിക്കാൻ ഒരുപാട് വകയുണ്ട്, റെഡ്സ്,” റയാൻ റെയ്നോൾഡ്സ് കുറിച്ചു.
പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ലെങ്കിലും, റയാൻ റെയ്നോൾഡ്സിന്റെയും റോബ് മക്എൽഹെന്നിയുടെയും നേതൃത്വത്തിൽ വെൽഷ് ക്ലബ്ബ് ചരിത്രപരമായ നേട്ടമാണ് ഈ സീസണിൽ കൈവരിച്ചത്.
We also published this blog on footem.in.
© 2026 Footem. All rights reserved.