
Article by FOOTEM
ഗ്യാസ്ട്രോഎന്ററൈറ്റിസ് ബാധയെത്തുടർന്ന് റയൽ മാഡ്രിഡ് പ്രതിരോധതാരം റൗൾ അസെൻസിയോ തുടർ ചികിത്സയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി താരം അസുഖബാധിതനായി തുടരുകയാണെന്ന് കോപ്പ് (COPE) റിപ്പോർട്ട് ചെയ്യുന്നു.
അസുഖകാരണമായ വൈറസിനെ കണ്ടെത്തുന്നതിനായി സ്പാനിഷ് സെന്റർ ബാക്കായ താരം ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ താരത്തിന് ആറു കിലോ ഭാരം കുറഞ്ഞതായാണ് വിവരം.
ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരം അസെൻസിയോയ്ക്ക് നഷ്ടമായിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച നടക്കുന്ന ലാ ലിഗയിൽ അലാവസിനെതിരായ മത്സരത്തിലും താരം കളിക്കില്ലെന്ന് ഉറപ്പായി.
അസെൻസിയോയുടെ അസാന്നിധ്യത്തിൽ എദർ മിലിറ്റാവോ, അന്റോണിയോ റൂഡിഗർ, ഡീൻ ഹുയ്സെൻ എന്നീ സെൻട്രൽ ഡിഫൻഡർമാരെയാകും മാഡ്രിഡ് മാനേജർ അൽവാരോ അർബെലോവ അലാവസിനെതിരായ മത്സരത്തിൽ ആശ്രയിക്കുക.
We also published this blog on footem.in.