
Article by FOOTEM
ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്‌സലോണ പുറത്തായതിന് പിന്നാലെ ക്ലബ്ബ് പരിശീലകൻ ഹാൻസി ഫ്ലിക്കിനെതിരെ രൂക്ഷ വിമർശനവുമായി പോളണ്ടിന്റെ മുൻ അന്താരാഷ്ട്ര ഗോൾകീപ്പർ ജാൻ ടോമാഷെവ്‌സ്കി രംഗത്ത്.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റാണ് ബാഴ്‌സലോണ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇരുപാദങ്ങളിലുമായി നടന്ന മത്സരങ്ങളിൽ (0-2, 2-1) ബാഴ്‌സലോണ പരാജയം ഏറ്റുവാങ്ങി.
“അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഉത്തരവാദി ഈ ജർമ്മൻകാരനാണ്. ഉന്നതതല ഫുട്ബോളുമായി അദ്ദേഹത്തിന് വലിയ ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം തെളിയിച്ചു,” ടോമാഷെവ്‌സ്കി പറഞ്ഞു.
“മത്സരത്തിന് തലേദിവസം അദ്ദേഹം അത്‌ലറ്റിക്കോയുടെ സ്റ്റേഡിയത്തിലെത്തി. അവിടെ പുല്ലിൽ കുനിഞ്ഞുനിന്ന് പലതവണ മണത്തുനോക്കിയ ശേഷം യുവേഫ പ്രതിനിധിയോട് അദ്ദേഹം പറഞ്ഞത് പുല്ലിന് നീളക്കൂടുതലാണെന്നും അത് ഉണങ്ങിയതാണെന്നുമാണ്. അദ്ദേഹം ഒരു പരിശീലകനാണോ അതോ തോട്ടക്കാരനാണോ?” ടോമാഷെവ്‌സ്കി ചോദിച്ചു.
We also published this blog on footem.in.