
Article by FOOTEM
ലിവർപൂളിന്റെ മോശം പ്രകടനം: തിരിച്ചടിക്ക് കാരണം പിഴച്ച റിക്രൂട്ട്‌മെന്റെന്ന് ഗാരി നെവിൽ
ഈ സീസണിൽ ലിവർപൂൾ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം അവരുടെ പിഴച്ച റിക്രൂട്ട്‌മെന്റ് നയമാണെന്ന് ഗാരി നെവിൽ അഭിപ്രായപ്പെടുന്നു. പ്രീമിയർ ലീഗിൽ 35 റൗണ്ടുകൾ പൂർത്തിയാകുമ്പോൾ നാലാം സ്ഥാനത്താണ് ലിവർപൂൾ.
“സീസണിന്റെ തുടക്കത്തിൽ ലിവർപൂൾ കിരീടം നേടുമെന്നോ അല്ലെങ്കിൽ കിരീടപ്പോരാട്ടത്തിൽ മുൻപിലുണ്ടാകുമെന്നോ ആയിരുന്നു എല്ലാവരും കരുതിയിരുന്നത്. ട്രെന്റിന് പകരക്കാരനായി ഫ്രിംപോംഗിനെയും റോബർട്ട്‌സണിന് പകരം കെർകെസിനെയും അവർ ലക്ഷ്യമിട്ടു. മുഹമ്മദ് സലാ കഴിഞ്ഞ സീസണിലെ പ്രകടനം ആവർത്തിക്കുമെന്നും അവർ വിശ്വസിച്ചു. എകിറ്റിക്കെയും ഇസാക്കും ചേർന്ന് 60 ഗോളുകൾ നേടുമെന്നും വിർട്സ് ഇടത് വിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു,” നെവിൽ പറഞ്ഞു.
“ഇതൊന്നും ഫലിച്ചില്ല. റിക്രൂട്ട്‌മെന്റ് പാളി, ഒപ്പം പരിക്കുകളും ടീമിനെ ബാധിച്ചു. പ്രായമേറിയ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ കഴിഞ്ഞ സീസൺ മുതൽ അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ എകിറ്റിക്കെ ഒഴികെ മറ്റാരും ടീമിൽ കാര്യമായി നിലയുറപ്പിച്ചിട്ടില്ല,” ഇംഗ്ലണ്ടിന്റെ മുൻ പ്രതിരോധ താരം കൂട്ടിച്ചേർത്തു.
We also published this blog on footem.in.