
Article by FOOTEM
ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 2-1 എന്ന സ്കോറിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ-18 ടീം എഫ്.എ യൂത്ത് കപ്പ് ഫൈനലിൽ പ്രവേശിച്ചു.
77-ാം മിനിറ്റിൽ ഗബ്രിയേലിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ നേടി ലീഡ് എടുത്തു. എന്നാൽ തൊട്ടുപിന്നാലെ റൈഹാൻ ആൻഡേഴ്സണിലൂടെ ക്രിസ്റ്റൽ പാലസ് സമനില പിടിച്ചു.
മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ചിഡോ ഒബി നേടിയ നിർണായക ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം സമ്മാനിച്ചു.
ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിന്റെ എതിരാളികൾ. മെയ് ഒമ്പതിനോ അതിനു മുൻപോ ആയിരിക്കും ഫൈനൽ മത്സരം നടക്കുക. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.
We also published this blog on footem.in.