
Article by FOOTEM
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ നിർണ്ണായകമായ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് ലിവർപൂൾ താരം അലക്സാണ്ടർ ഐസക് പുറത്ത്. ഗ്രോയിൻ ഇഞ്ചുറി (ഇടുപ്പിന് താഴെയായി പേശികൾക്കുണ്ടാകുന്ന പരിക്ക്) കാരണമാണ് താരത്തിന് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തത്.
പരിശീലനത്തിനിടെയാണ് സ്വീഡിഷ് സ്ട്രൈക്കറായ ഐസക്കിന് പരിക്കേറ്റത്. ഈ പ്രധാന മത്സരത്തിന് മുന്നോടിയായി ലിവർപൂളിന്റെ ആക്രമണ നിരയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.
ലിവർപൂൾ ഹെഡ് കോച്ച് ആർനെ സ്ലോട്ട് മത്സരത്തിന് മുന്നോടിയായി ഈ വിഷയം സ്ഥിരീകരിച്ചു: “ക്രിസ്റ്റൽ പാലസിനെതിരായ വിജയത്തിന് ശേഷം, ഈ ആഴ്ച മോ സലാഹിനെ ലഭ്യമാകില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതിന് പിന്നാലെയാണ് പരിശീലനത്തിനിടെ അലക്സിനെയും ടീമിന് നഷ്ടമായത്.”
“ഇതൊരു പുതിയ കാര്യമല്ല. ആഴ്സണലിനെതിരായ എവേ മത്സരത്തിൽ ഞങ്ങളുടെ രണ്ട് നമ്പർ 9 കളിക്കാരും ലഭ്യമായിരുന്നില്ല. എന്നിട്ടും മികച്ചൊരു മത്സരം കാഴ്ചവെക്കാൻ ഞങ്ങൾക്ക് സാധിച്ചു.”
“അതുകൊണ്ട്, സാഹചര്യം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അലക്സിന് ചെറിയൊരു പരിക്കേറ്റതിൽ തീർച്ചയായും സങ്കടമുണ്ട്. പരിക്ക് വളരെ ചെറുതാണെങ്കിലും ഈ മത്സരം കളിക്കാൻ അത് തടസ്സമായി,” ആർനെ സ്ലോട്ട് കൂട്ടിച്ചേർത്തു.
We also published this blog on footem.in.
© 2026 Footem. All rights reserved.