
Article by FOOTEM
വെറോണയ്‌ക്കെതിരെ എസി മിലാൻ 1-0 ന് വിജയിച്ചതിന് പിന്നാലെ, ഇറ്റാലിയൻ ദേശീയ ടീം പരിശീലകനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മസ്സിമിലിയാനോ അലെഗ്രി രംഗത്തെത്തി.
മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ച മിലാൻ മുഖ്യ പരിശീലകൻ, താൻ ക്ലബ്ബ് തലത്തിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി.
“നിലവിൽ അത്തരത്തിലുള്ള യാതൊരു ചർച്ചകളും നടന്നിട്ടില്ല. എന്റെ ശ്രദ്ധ മുഴുവൻ മിലാനിലാണ്. ഞങ്ങൾ ഒരുമിച്ച് തുടങ്ങിയ പദ്ധതിയാണ്, അത് ഞങ്ങൾ തുടർന്നു കൊണ്ടുപോകും,” അലെഗ്രി പറഞ്ഞു.
ബെന്റെഗോഡിയിൽ നടന്ന മത്സരത്തിൽ 41-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ട് നേടിയ ഗോളാണ് എസി മിലാന് വിജയം സമ്മാനിച്ചത്. ഉദിനീസിനെതിരായ കനത്ത തോൽവിക്ക് ശേഷം മികച്ച തിരിച്ചുവരവാണ് ടീം നടത്തിയത്.
ഈ വിജയത്തോടെ 66 പോയിന്റുമായി മിലാൻ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നാപ്പോളിയുമായി ഒപ്പത്തിനൊപ്പമാണ് മിലാൻ നിൽക്കുന്നത്. ലീഗിൽ ഒന്നാമതുള്ള ഇന്ററിനേക്കാൾ 12 പോയിന്റ് പിന്നിലാണ് നിലവിൽ മിലാൻ.
We also published this blog on footem.in.